- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1989 ൽ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി; ആദ്യമായി നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി അമേരിക്ക; ''നെട്രജൻ ഹൈപോക്‌സിയ'' ചർച്ചകളിൽ
വാഷിങ്ടൺ: ആദ്യമായി നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി അമേരിക്ക. കൊലപാതക കേസ് പ്രതി കെന്നത്ത് യുജിൻ സ്മിത്തിനെയാണ് അലബാമയിൽ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 1989 ൽ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ.
''നെട്രജൻ ഹൈപോക്‌സിയ'' എന്നറിയപ്പെടുന്ന ശിക്ഷാരീതി നടപ്പിലാക്കാൻ കോടതി ഉത്തരവിടുന്നത് ആദ്യമായാണ്. 2022ൽ മാരകമായ രാസവസ്തു കുത്തിവച്ച് സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചത്. ഈ ശിക്ഷാരീതി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ക്രൂരമാണെന്നും പാളിച്ചയുണ്ടായാൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളി. തുടർന്ന് ജനുവരി 25ന് സ്മിത്തിന്റെ ശിക്ഷ നടപ്പാക്കി.
യുഎസിലെ 50 സംസ്ഥാനങ്ങളിൽ 27എണ്ണത്തിൽ മാത്രമാണു വധശിക്ഷ നിയമപരമായുള്ളത്. മിസിസിപ്പി, ഓക്ലഹോമ സംസ്ഥാനങ്ങളിലും നൈട്രജൻ വധശിക്ഷയ്ക്കു അംഗീകാരമുണ്ടെങ്കിലും നടപ്പിലാക്കിയിട്ടില്ല. കുറ്റവാളിയെ കൊണ്ട് നൈട്രജൻ വാതകം ശ്വസിപ്പിച്ചാണ് ശിക്ഷനടപ്പാക്കുന്നത്.



