- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരിവിൽപ്പന; മയക്കുമരുന്നുമായി യുവാവ് പിടിയിൽ
കൊച്ചി: കൊച്ചിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. എട്ട് ഗ്രാം രാസലഹരിയും അമ്പത് ഗ്രാം കഞ്ചാവുമായാണ് യുവാവ് പിടിയിലായത്. ആലുവ കുന്നു കരയിൽ വാടകയ്ക്ക് താമസിക്കുന്ന വയലക്കാട് മേപ്പന വീട്ടിൽ ബിനു മാത്യു (35)നെയാണ് ഡാൻസാഫ് ടീമും ആലങ്ങാട് പൊലീസും ചേർന്ന് പിടികൂടിയത്.
ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായ് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയും കഞ്ചാവും കണ്ടെടുത്ത്. കാരുകുന്നിലെ വീടിന്റെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു രാസലഹരി. കഞ്ചാവ് കാറിലും. കുറച്ച് ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.
വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പനയായിരുന്നു ലക്ഷ്യം. ഇൻസ്‌പെക്ടർ സി.കെ രാജേഷ്, എസ്‌ഐ വി.പി സജി മോൻ , എഎസ്ഐ കെ .കെ മനോജ് കുമാർ, സിപിഒ കെ.എ. അൻഷാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Next Story