- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശജോലി വാഗ്ദാനംചെയ്ത് റിസോർട്ട് ജീവനക്കാരിയുടെ നാലരലക്ഷം രൂപ തട്ടി
കുമളി: ഇംഗ്ലണ്ടിൽ മികച്ച ജോലി വാഗ്ദാനംചെയ്ത് റിസോർട്ട് ജീവനക്കാരിയുടെ നാലരലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതിയെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര പുണെ സ്വദേശി ഹെൻസൺ ഡിസൂസ (33) യാണ് കുമളി പൊലീസിന്റെ പിടിയിലായത്. കുമളി സ്പ്രിങ്വാലിയിലെ സ്വകാര്യ റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്ന യുവതിയുടെ പണമാണ് ഇയാൾ തട്ടിയെടുത്തത്. ഒരുവർഷം മുമ്പായിരുന്നു സംഭവം.
ഇംഗ്ലണ്ടിലുള്ള സുഹൃത്തിന്റെ സ്ഥാപനത്തിൽ നല്ല ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. റിസോർട്ടിൽ ഭാര്യയുമൊത്ത് താമസിച്ചാണ് ഹെൻസൺ, യുവതിയെ പരിചയപ്പെട്ടത്. ആഡംബര കാറിലാണ് ഇയാൾ അവിടെയെത്തിയത്. സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നും ഇയാൾ ഇങ്ങനെ പണം തട്ടിയതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
കുമളി എസ്ഐ. ബിജു പി.മണി, പൊലീസുകാരായ സുബൈർ, ശ്രീനാഥ്, സാദിഖ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പീരുമേട് കോടതി റിമാൻഡുചെയ്തു.



