നാഗർകോവിൽ: ഡോക്ടറുടെ വീട്ടിൽ നിന്നും 90 പവൻ ആഭരണവും മൂന്നു ലക്ഷം രൂപയും കവർന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം സ്വദേശി ആദിത് ഗോപൻ എന്ന മുത്തുകൃഷ്ണൻ (30) ആണ് അറസ്റ്റിലായത്. നാഗർകോവിൽ നേശമണി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുൾപ്പെട്ട പ്ലസന്റ് നഗറിൽ ഡോ.കലൈകുമാറിന്റെ വീട്ടിൽ കഴിഞ്ഞ 6നാണ് സംഭവം.

30 വയസ്സ് തോന്നിക്കുന്ന ആളിന്റെ ദൃശ്യം ഡോക്ടറുടെ വീടിനു സമീപത്തുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് പ്രത്യേക സംഘം തമിഴ്‌നാട്, കേരളം ,പഞ്ചാബ് എന്നിവിടങ്ങളിലായി പരിശോധന നടത്തി. പ്രതിയെ പഞ്ചാബിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും മോഷണ വസ്തുക്കൾ പൊലീസ് കണ്ടെടുത്തു.