- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പടക്കം പൊട്ടിക്കുന്നതിനിടെ ബൈക്കിലേക്ക് തെറിച്ചുവീണ് പെട്രോൾടാങ്ക് പൊട്ടിത്തെറിച്ചു; ഗുരുതരമായി പൊള്ളലേറ്റ 24കാരൻ ആശുപത്രിയിൽ
പരിയാരം: പടക്കം പൊട്ടിക്കുന്നതിനിടെ ബൈക്കിലേക്ക് തെറിച്ചുവീണ് പെട്രോൾടാങ്ക് പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതര പൊള്ളലേറ്റു. അങ്ങാടി കപ്പേളയ്ക്കു സമീപം ഇന്നലെ വൈകിട്ടാണ് സംഭവം, പരിയാരം കടുങ്ങാട് സ്വദേശി മുലേങ്കാട് വീട്ടിൽ ദിവാകരന്റെ മകൻ ശ്രീകാന്തി(24)നാണ് പൊള്ളലേറ്റത്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ഗുരുതര പൊള്ളലേറ്റതിനാൽ പിന്നീട് എറണാകുളം മെഡിക്കൽ സെന്ററിലേക്ക് മാറ്റി.
അങ്ങാടി കപ്പേളയ്ക്കു സമീപം ശനിയാഴ്ച വൈകീട്ട് 5.45-ഓടെയായിരുന്നു അപകടം. സമീപത്തുണ്ടായിരുന്ന നാട്ടുകാർ തീയണച്ചു. പരിയാരം സെയ്ന്റ് ജോർജ് പള്ളിയിലെ തിരുനാളിന്റെ ഭാഗമായി യൂണിറ്റിൽനിന്നുള്ള അമ്പ് പ്രദക്ഷിണം പള്ളിയിലേക്ക് പുറപ്പെടുംമുൻപേ പൊട്ടിച്ച പടക്കം ബൈക്കിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
ഇതോടെ ബൈക്കിന് തീപിടിക്കുകയും ഉഗ്രശബ്ദത്തോടെ ടാങ്ക് പൊട്ടിത്തെറിക്കുകയും ആയിരുന്നു. ബൈക്ക് പൂർണമായും കത്തിനശിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആൾ കടയിലേക്കു കയറിയെങ്കിലും ശ്രീകാന്ത് കപ്പേളക്കുസമീപം വഴിയരികിൽ നിർത്തിയിട്ട ബൈക്കിൽ ഇരിക്കുകയായിരുന്നു. വെൽഡിങ് തൊഴിലാളിയാണ് പരിക്കേറ്റ ശ്രീകാന്ത്. സമീപത്തെ കടയ്ക്കും തീപ്പിടിത്തത്തിൽ നാശനഷ്ടമുണ്ടായി.



