- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്ഭവന്റെ സിആർപിഎഫ് സുരക്ഷയിൽ അന്തിമ ഉത്തരവ് കേന്ദ്ര സർക്കാർ ഉടൻ പുറത്തിറക്കും
ന്യൂഡൽഹി: രാജ്ഭവന്റെ സിആർപിഎഫ് സുരക്ഷയിൽ അന്തിമ ഉത്തരവ് കേന്ദ്ര സർക്കാർ ഉടൻ പുറത്തിറക്കും. സിആർപിഎഫിനെ നിയമിച്ചുള്ള ഉത്തരവ് സംസ്ഥാന സർക്കാരിന് ഇതു വരെ ലഭിച്ചിട്ടില്ല. രാജ് ഭവന് മാത്രമാണ് കേന്ദ്ര നിർദ്ദേശം ലഭിച്ചത്. ഇത് ഉത്തരവായി ഉടൻ ഇറങ്ങും. അതിന് ശേഷം സംസ്ഥാന സർക്കാരിനും കൈമാറും.
സിആർപിഎഫ് സേനാംഗങ്ങളുടെ എണ്ണം, ഡ്യൂട്ടി എന്നിവ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കണം. ഇതിന് ശേഷം കേരള പൊലീസ് സുരക്ഷ അവലോകന യോഗം ചേരും. ഇതെല്ലാം കേന്ദ്ര ഉത്തരവ് ലഭിച്ചതിന് ശേഷമാകും. ഗവർണറുടെ സുരക്ഷയുടെ പ്രാഥമിക ചുമതലയിൽ കേരള പൊലീസ് തുടരാനാണ് സാധ്യത. അതായത് കേരള പൊലിസിനെ പൂർണമായും ഒഴിവാക്കാതെയാവും സിആർപിഎഫ് സുരക്ഷയൊരുക്കുക.
നിലമേലിലെ നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് കേന്ദ്ര സർക്കാർ ഗവർണ്ണർക്ക് സിആർപിഎഫ് ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയത്. രാജ്യത്തെ വ്യക്തികൾക്കുള്ള രണ്ടാമത്തെ സുരക്ഷാ സംവിധാനമാണ് ഇത്.



