- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ മരിച്ചു; മരിച്ചത് ഓമച്ചപ്പുഴ സ്വദേശിനി പാത്തുകുട്ടി; മക്കയിൽ ഖബറടക്കം
റിയാദ്: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെത്തുടർന്ന് മക്കയിൽ മരിച്ചു. ഓമച്ചപ്പുഴ സ്വദേശിനി പാത്തുകുട്ടി (57) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു.
പിതാവ്: പരേതനായ വടുതല മമ്മുതു മാലായി, ഭർത്താവ്: മൊയ്തീൻ വേങ്ങര, മക്കൾ: മൻസൂർ, മുംതാസ്, സഹോദരങ്ങൾ: ഹംസക്കുട്ടി ഹാജി, മുഹമ്മദ്ക്കുട്ടി ഹാജി, സിദ്ദീഖ്, ഇസ്മാഈൽ, ബീക്കുട്ടി, സുബൈദ, ഫാത്തിമ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച സുബ്ഹ് നമസ്‌കാരാനന്തരം മക്കയിൽ ഖബറടക്കി. നടപടികൾ പൂർത്തിയാക്കാൻ മക്ക ഐ.സി.എഫ് ഭാരവാഹികളായ റഷീദ് അസ്ഹരി, ജമാൽ കക്കാട്, ഹുസൈൻ കൊടിഞ്ഞി തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു.
Next Story



