- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മ പുരസ്‌ക്കാരങ്ങളുടെ വിശ്വാസ്യതയും ആദരവും വർധിക്കുന്നതായി പ്രധാനമന്ത്രി
ന്യൂഡൽഹി: പത്മ പുരസ്‌ക്കാരങ്ങളുടെ വിശ്വാസ്യതയും ആദരവും വർഷം തോറും വർധിക്കുന്നതായി മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ലെ സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ പുരസ്‌ക്കാരത്തിനായി ശുപാർശ ചെയ്യപ്പെട്ടവരുടെ എണ്ണത്തിൽ 28 മടങ്ങ് വർധനവുണ്ടായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പുരസ്‌ക്കാര നിർണയത്തിന്റെ രീതി തന്നെ അടിമുടി മാറി. സാധാരണക്കാർക്കും ഇപ്പോൾ പുരസ്‌ക്കാരത്തിനായി ആളുകളെ ശുപാർശ ചെയ്യാം. ജനങ്ങളുടെ പത്മപുരസ്‌ക്കാരമാണ് ഇപ്പോഴുള്ളതെന്ന് റേഡിയോ പ്രഭാഷണ പരിപാടിയിൽ വിശദീകരിച്ചു.
"സമൂഹത്തിലെ താഴേത്തട്ടിലുള്ളവരുമായി അടുത്ത് ഇടപഴകി അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രയത്‌നിച്ച നിരവധി ആളുകൾക്ക് ഇത്തവണയും പത്മ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം പ്രചോദനാത്മകമായ ജീവിതത്തെക്കുറിച്ച് അറിയാൽ എല്ലാവർക്കും താൽപര്യമുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധയിൽനിന്നും മാറി സമൂഹത്തിനായി അധ്വാനിക്കുന്നവരാണ് ഇവർ. അവരവരുടെ മേഖലകളിൽ തനതായ പ്രവർത്തനമാണ് ഇവരുടെ പ്രത്യേകത. ചിലർ ആംബുലൻസുകൾ നൽകുന്നു, മറ്റു ചിലർ വീടില്ലാത്തവർക്ക് വീടു നൽകുന്നു." മോദി ചൂണ്ടിക്കാട്ടി.