വണ്ടിപ്പെരിയാർ: കരടിയുടെ ആക്രമണത്തിൽ ആദിവാസിയുവാവിന് പരിക്കേറ്റു. വള്ളക്കടവ് വഞ്ചിവയൽ ട്രൈബൽ കോളനിയിലെ കിഴക്കേക്കരയിൽ വി.അശോക(48)നാണ് പരിക്കേറ്റത്.

വനവിഭവങ്ങൾ ശേഖരിക്കാനായിപ്പോയ അശോകനെ വള്ളക്കടവ് റേഞ്ചിൽപ്പെട്ട അരുവിപ്പാലത്തുവച്ചാണ് കരടി ആക്രമിച്ചത്. പരിക്കേറ്റ ഇദ്ദേഹത്തെ, വനംവകുപ്പിന്റെ വാഹനത്തിൽ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കാലിനും കൈക്കും മുഖത്തും പരിക്കുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.