പത്തനംതിട്ട: വേലൻ സംരക്ഷണ സമിതി (വി എസ്.എസ്.) ഭാരതീയ വേലൻ സർവീസ് സൊസൈറ്റിയിൽ (ബി.വി എസ്.എസ്.) ലയിച്ചു. ആന്റോ ആന്റണി എംപി. ലയനസമ്മേളനം ഉദ്ഘാടനംചെയ്തു. ബി.വി എസ്.എസ്. സംസ്ഥാന പ്രസിഡന്റ് കെ.കെ.ശശി അധ്യക്ഷത വഹിച്ചു. സംഘടനയുടെ പതാക നേതാക്കൾക്ക് ആന്റോ ആന്റണി കൈമാറി.

എയ്ഡഡ് മേഖലയിൽ പട്ടികജാതി സംവരണം ഏർപ്പെടുത്തുക, ജാതി സെൻസസ് നടപ്പാക്കുക, പട്ടികജാതി സംവരണ അട്ടിമറി അവസാനിപ്പിക്കുക, ഇ-ഗ്രാന്റ് വിതരണം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ലയനസമ്മേളനത്തിൽ ഉന്നയിച്ചു.

ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭ സമിതി സംസ്ഥാന ചെയർമാൻ എ.ജി.സുഗതൻ മുഖ്യപ്രഭാഷണം നടത്തി. പി.എൻ.സുകുമാരൻ, ഷൈജി മെഴുവേലി, വി.കെ.സോമൻ, കെ.പ്രസാദ് കുമാർ, സി.കെ.രവീന്ദ്രൻ, ജി.ഗീത, വി.ജി.ഗോപിനാഥൻ, വി.ജി.രമണി എന്നിവർ പ്രസംഗിച്ചു.