- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് സംഘടിപ്പിച്ച ഡി.ജി.പി. ഓഫീസ് മാർച്ചിനുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി; നടപടി മുരളീധരന്റെ പരാതിയിൽ
തിരുവനന്തപുരം: കോൺഗ്രസ് സംഘടിപ്പിച്ച ഡി.ജി.പി. ഓഫീസ് മാർച്ചിനുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. കെ. മുരളീധരൻ എംപി., ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അയച്ച പരാതിയെ തുടർന്നാണ് നടപടി. 15 ദിവസത്തിനകം വിശദീകരണം സ്പീക്കർക്ക് കൈമാറണമെന്നാണ് നിർദ്ദേശം.
ഡിസംബർ 23-ന് തിരുവനന്തപുരത്ത് കെപിസിസി. നടത്തിയ മാർച്ചിനുനേരെയാണ് പൊലീസ് അക്രമം ഉണ്ടായത്. വിഷയത്തിൽ ഡിസംബർ 28-നാണ് കെ. മുരളീധരൻ, താനടക്കമുള്ള ജനപ്രതിനിധികൾക്ക് നേരെ പൊലീസ് നടത്തിയ അതിക്രമങ്ങൾ ചൂണ്ടിക്കാണിച്ച് കത്തയച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിന് പിന്നാലെയാണ് പൊലീസ് ടിയർ ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചത്.
കോൺഗ്രസിലെ പ്രധാനപ്പെട്ട നേതാക്കളെ അടക്കം പ്രതി ചേർത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണിത്. കെപിസിസി. അധ്യക്ഷൻ കെ. സുധാകരനെ ഒന്നാം പ്രതിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രണ്ടാംപ്രതിയും ആക്കിയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ അടക്കമുള്ളവരും പ്രതികളാണ്.



