- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി ഗുളിക വിൽപന; രണ്ടുപേർ പിടിയിൽ
കൊച്ചി: ഇരുചക്ര വാഹനത്തിൽ കറങ്ങിനടന്നു എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഹരി ഗുളികകൾ വിൽപന നടത്തിയ സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവാണിയൂർ വെണ്ണിക്കുളം സ്വദേശി വി.എഫ്. ഫ്രെഡി (28), കണയന്നൂർ തുപ്പുംപടി സ്വദേശി അഖിൽ മോഹനൻ (24) എന്നിവരാണ് എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം, എക്സൈസ് ഇന്റലിജൻസ്, മാമല എക്സൈസ് റേഞ്ച് എന്നിവരുടെ നീക്കത്തിൽ പിടിയിലായത്. ഇവരിൽ നിന്നു 110 ലഹരി ഗുളികകൾ പിടിച്ചെടുത്തു.
ആവശ്യക്കാരെ കാത്തിരിക്കുമ്പോഴാണു പുത്തൻകുരിശിൽ നിന്ന് ഇരുവരെയും പിടികൂടിയത്. സംഘത്തിലെ കൂടുതൽപേരെ കുറിച്ചുള്ള സൂചന ലഭിച്ചുവെന്നും അറസ്റ്റ് ഇനിയും ഉണ്ടാകുമെന്നും എൻഫോഴ്സ്മെന്റ് അസി. കമ്മിഷണർ ടി.എൻ.സുധീർ പറഞ്ഞു. മാമല റേഞ്ച് ഇൻസ്പെക്ടർ വി.കലാധരൻ, എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രിവന്റീവ് ഓഫിസർ എൻ.ഡി.ടോമി, ഐബി പ്രിവന്റീവ് ഓഫിസർ എൻ.ജി.അജിത്കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സാബു വർഗീസ്, പി.ജി.ശ്രീകുമാർ, ചാൾസ് ക്ലാർവിൻ, സിഇഒമാരായ എം.എൻ.അനിൽകുമാർ, ഫെബിൻ എൽദോസ് എന്നിവരാണ് അന്വേഷണസംഘത്തിൽ.