- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈക്കിൾ സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്
നെടുമ്പാശേരി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിൾ നിയന്ത്രണം വിട്ട് എതിരെ വന്ന സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിക്ക് പരുക്ക്. ചെങ്ങമനാട് പനയക്കടവ് പുത്തൻപറമ്പിൽ സുബൈറിന്റെ മകൻ മുഹമ്മദ് നിദാലിനാണ് (13) ഇരുകാലുകൾക്കും പരുക്കേറ്റത്. കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് കുട്ടി സൈക്കിളിൽ പോകുമ്പോഴാണ് അപകടം. കോയിക്കൽക്കടവ് റോഡിൽ പൊലീസ് സ്റ്റേഷന് സമീപത്തുവെച്ച് നിദാലിന്റെ പിന്നാലെ രണ്ടു തെരുവുനായ്ക്കൾ ഓടിയെത്തി. ഭയന്ന് സൈക്കിളിന്റെ നിയന്ത്രണം വിട്ടതോടെ എതിർദിശയിലൂടെ വരികയായിരുന്ന സ്കൂട്ടറിലിടിക്കുകയായിരുന്നു. ഇരുകാലുകളിലും ആഴത്തിൽ മുറിവുണ്ട്. രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ചെങ്ങമനാട് കവലയിലും പരിസര പ്രദേശത്തും തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.



