തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനക്കേസിൽ പ്രതിയായ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു. കോട്ടയം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവിയായ ഡോ. വാസുദേവനെയാണ് ആരോഗ്യവകുപ്പ് സെക്രട്ടറി സസ്‌പെൻഡ് ചെയ്തത്. ഡോക്ടറെ പ്രതിയാക്കി കേസെടുത്ത വിജിലൻസ് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ നൽകിയിരുന്നു. തുടർന്നാണ് നടപടി.