കോഴിക്കോട്: കരിപ്പുർ വിമാനത്താവളത്തിൽനിന്നു മൂന്നു കിലോ സ്വർണം പിടികൂടി. ഏകദേശം 1.89 കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്.

ദുബായിൽ നിന്നുള്ള യാത്രക്കാരന്റെ ഷൂസിൽ നിന്നാണ് 1,473 ഗ്രാം സ്വർണം പിടികൂടിയത്. ശുചിമുറിയിലെ ഫ്‌ളഷ് ടാങ്കിൽ നിന്ന് 1,533 ഗ്രാം സ്വർണവും കണ്ടെത്തി.