- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങളുടെ ലഭ്യതക്കുറവ് ശരിവച്ച് മന്ത്രി ജി.ആർ.അനിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങളുടെ ലഭ്യതക്കുറവ് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ശരിവച്ചു. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സബ്‌സിഡി സാധനങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ സത്വര നടപടികൾ സ്വീകരിച്ചുവരികയാണ്. അതേസമയം റേഷൻ അരിവിതരണത്തിൽ യാതൊരു തടസ്സവുമില്ല.
സബ്‌സിഡി സാധനങ്ങളുടെ വിലവർധിപ്പിക്കണമെന്ന വിദഗ്ദ്ധ സമിതിയുടെ ശുപാർശ സർക്കാർ പരിശോധിക്കുന്നുണ്ട്. വില വർധിപ്പിച്ചാൽ വിലക്കയറ്റം രൂക്ഷമാകുമെന്ന് കരുതുന്നില്ല. പൊതുവിപണിയിലെ വിലക്കയറ്റത്തിനൊപ്പം കാലാനുസൃതമായ വർധനയാണ് സബ്‌സിഡി സാധനങ്ങൾക്കുമുണ്ടാകുക.
സർക്കാറിന്റെ വിപണി ഇടപെടൽ പദ്ധതി നടപ്പാക്കിയ 2010-11 സാമ്പത്തിക വർഷം മുതൽ 2023-ഓഗസ്റ്റ് വരെ സർക്കാറിൽ നിന്ന് സപ്ലൈകോക്ക് ലഭിക്കാനുള്ള കുടിശ്ശിക 1507.71 കോടിയാണ്. അതേസമയം ജനുവരി 25 വരെയുള്ള കണക്ക് പ്രകാരം സപ്ലൈകോക്ക് സാധനങ്ങൾ വിതരണം ചെയ്ത ഇനത്തിൽ 792.20 കോടി വിവിധ ഇനങ്ങളിലായി നൽകാനുണ്ട്.