തിരുവനന്തപുരം: പോത്തൻകോട് ഭാര്യയുടെ മൂക്ക് വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ഒളിവിൽപോയി. കല്ലൂർ കുന്നുകാട് സ്വദേശി സുധയുടെ മൂക്കാണ് ഭർത്താവ് അനിൽകുമാർ വെട്ടിയത്. ആക്രമണത്തിൽ യുവതിക്ക് സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യം നടത്തിയതിന് പിന്നാലെ പ്രതി ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. പോത്തൻകോട് പഞ്ചായത്തിലെ മുൻ വാർഡ് മെമ്പറായിരുന്നു ഇയാൾ.