- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് യാത്രയ്ക്കിടെ കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: വെള്ളൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. വാഹനം പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ഡ്രൈവർ വൈക്കം സ്വദേശി പ്രഫൽ അത്ഭുതകരമായി രക്ഷപ്പെട്ടു.
കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡ് കമ്പനിയുടെ ഗേറ്റിന് സമീപത്തായി കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള റോഡിൽ വച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യുവാവ് ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. നിമിഷങ്ങൾക്കുള്ളിൽ തന്നെ തീ ആളിപടർന്നു.
പിറവം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നും അഗ്‌നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട് സർക്യൂട്ടാകാം തീപടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കാർ പൂർണമായും കത്തി നശിച്ചു.
Next Story