തൃശൂർ: പാലത്തിൽ നിന്നു യുവതി പുഴയിൽ ചാടി. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ കൊടുങ്ങല്ലൂർ കോട്ടപ്പുറം- മൂത്തകുന്നം പാലത്തിലാണ് സംഭവം. എറണാകുലം ചാത്തേടം തുരുത്തിപ്പുറം സ്വദേശി ഷാലിമയെയാണ് കാണാതായത്.

തീരദേശ പൊലീസും നാട്ടുകാരും ഏറെ തിരഞ്ഞെങ്കിലും കണ്ടെത്തിയിട്ടില്ല. വിവാഹിതയായ യുവതി കഴിഞ്ഞ ഏതാനും നാളുകളായി ആൺ സുഹൃത്തിനൊപ്പം അഞ്ചപ്പാലത്താണ് താമസം.