- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 12 കിലോ കുങ്കുമപ്പൂവ് പിടിച്ചു; അറസ്റ്റിലായത് ദുബായിൽ നിന്നെത്തിയ കുടക് സ്വദേശി
മട്ടന്നൂർ: ദുബായിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽനിന്ന് 12 കിലോയോളം കുങ്കുമപ്പൂവ് പിടിച്ചെടുത്തു. എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെത്തിയ കുടക് സ്വദേശി നിസാർ അബൂബക്കറിൽനിന്നാണ് എയർപോർട്ട് പൊലീസ് ലക്ഷങ്ങൾ വിലവരുന്ന കുങ്കുമപ്പൂവ് പിടിച്ചത്.
കസ്റ്റംസ് പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ ഇയാളുടെ ലഗേജിൽനിന്നാണ് 24 പായ്ക്കറ്റ് കുങ്കുമപ്പൂവ് കണ്ടെടുത്തത്. എയർപോർട്ട് ഇൻസ്‌പെക്ടർ എം.സി.അഭിലാഷ്, എഎസ്ഐ. സന്ദീപ്, സി.പി.ഒ.മാരായ ലിജിൻ, ഷമീർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കുങ്കുമപ്പൂവ് കസ്റ്റംസിന് കൈമാറി.
Next Story



