പള്ളം: കാസർകോടിനു സമീപം പള്ളത്ത് രണ്ടു പേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ട്രാക്കിനു സമീപത്തു നിന്നും രണ്ടു പുരുഷന്മാരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെ 5.20നുള്ള ഗുഡ്‌സ് ട്രെയിനാണ് തട്ടിയത്.

ലോക്കോ പൈലറ്റ് വിവരമറിയിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു മൃതദേഹം ട്രാക്കിലും മറ്റൊന്ന് ട്രാക്കിനു സമീപവുമാണ് കണ്ടെത്തിയത്.

അതേസമയം, സമീപത്തു താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മോഷണം പോയ രണ്ടു മൊബൈൽ ഫോണുകൾ ഇവരുടെ കയ്യിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും കൈവശം നാലു മൊബൈൽ ഫോണുകൾ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം