- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു
പാലക്കാട്: പാലക്കാട് കോട്ടായിൽ മൂന്ന് വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. 37കാരിയായ ബിൻസിയാണ് മരിച്ചത്. മകൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പത്തുദിവസം മുൻപാണ് ഭർതൃവീട്ടിൽ വച്ച് ബിൻസി ആത്മഹത്യക്ക് ശ്രമിച്ചത്. ഭർത്താവ് സുരേഷ് പുറത്തുപോയ സമയത്തായിരുന്നു ഇത്. വൈകീട്ട് ഭർത്താവ് വീട്ടിലെത്തിയപ്പോൾ ബിൻസിയെയും കുഞ്ഞിനെയും മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഐസ്‌ക്രീമിൽ വിഷം ചേർത്ത് കഴിക്കുകയായിരുന്നു. കുട്ടിക്കും നൽകി.
വിഷം കഴിച്ചെന്ന് മനസ്സിലാക്കിയ ഉടൻ തന്നെ ഇവരെ സുരേഷ് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും തുടർ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ ഇന്ന് രാവിലെയാണ് ബിൻസി മരിച്ചത്. കുഞ്ഞ് അപകടനില തരണം ചെയ്തിട്ടുണ്ട്. പതിനൊന്ന് വർഷം മുൻപായിരുന്നു സുരേഷിന്റെയും ബിൻസിയുടെയും വിവാഹം. എന്തിനാണ് ജീവനൊടുക്കിയതെന്ന കാരണം വ്യക്തമല്ല. കുടുംബപ്രശ്നമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതുൾപ്പടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.



