- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ പി ജയരാജൻ വധശ്രമക്കേസിലെ അറസ്റ്റ്; കെ സുധാകരൻ എം പി നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി
കണ്ണൂർ: ഇ.പി. ജയരാജൻ വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ. സുധാകരൻ എംപി നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. തലശ്ശേരി അഡീഷണൽ സബ് കോടതിയാണ് ഹർജി തള്ളിയത്.
1997ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കണ്ണൂർ എംഎൽഎ ആയിരിക്കെയാണ് ഇ.പി. ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിന് കെ. സുധാകരൻ അറസ്റ്റിലാകുന്നത്. തുടർന്ന് അറസ്റ്റ് അന്യായമെന്ന് കാട്ടി സുധാകരൻ മാനനഷ്ടക്കേസ് നൽകിയിരുന്നു.
അതേസമയം, മാനനഷ്ടക്കേസിൽ കെട്ടിവെക്കേണ്ട 3.43 ലക്ഷം രൂപ നൽകാൻ സുധാകരൻ തയ്യാറായിരുന്നില്ല. ഇത് പാലിക്കാത്ത സാഹചര്യത്തിലാണ് കേസ് കോടതി തള്ളിയത്. നേരത്തെ, സുധാകരൻ നൽകിയ പാപ്പർ ഹർജിയും കോടതി തള്ളിയിരുന്നു.
Next Story