കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രഫസർക്കെതിരെ (മെഡിസിൻ) കേസെടുത്ത് പൊലീസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അസിസ്റ്റന്റ് പ്രൊഫസർക്കെതിരെ കേസെടുത്തിരിക്കുന്നത്. മെഡിസിൻ വിഭാഗം അദ്ധ്യാപകനാണ് ഇയാൾ.

2022 മുതൽ വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. യുവതിയുടെ പരാതിയിന്മേൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.