- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവ് വേട്ടയ്ക്ക് പോയ പൊലീസ് സംഘത്തിന് വഴിതെറ്റി; അട്ടപ്പാടി വനത്തിൽ കുടുങ്ങി; റാപിഡ് ഫോഴ്സ് വനത്തിലേക്ക്
പാലക്കാട്: കഞ്ചാവ് വേട്ടയ്ക്ക് പോയ പൊലീസ് സംഘം അട്ടപ്പാടി വനത്തിൽ കുടുങ്ങി. ഇന്ന് വൈകിട്ടോടെ കഞ്ചാവ് തോട്ടം കണ്ടുപിടിക്കാനായി പോയതിനിടെയാണ് സംഭവം. അഗളി ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് വനത്തിനുള്ളിൽ കുടുങ്ങിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് കഞ്ചാവുവേട്ടയ്ക്കായി അധികൃതർ കാടുകയറിയത്.
ഡി.വൈ.എസ്‌പി. എസ്. ജയകൃഷ്ണന് പുറമേ ഏഴ് പൊലീസ് ഉദ്യോഗസ്ഥരും വനംവകുപ്പിലെ അഞ്ച് ജീവനക്കാരുമാണ് സംഘത്തിലുള്ളത്. ഭവാനിപ്പുഴയ്ക്കടുത്ത് മല്ലീശ്വരന്മുടിയോടനുബന്ധിച്ച് വിദൂര ഊരായ മുരുഗളക്കും ഗൊട്ടിയാർകണ്ടിക്കുമിടയിലുള്ള വനത്തിലാണ് സംഘം കുടങ്ങിയത്.
ചൊവ്വാഴ്ച രാത്രിയോടെ പൊലീസും വനംവകുപ്പും ഇവരെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചു. രക്ഷാപ്രവർത്തനത്തിനയി ദ്രുതപ്രതികരണ സംഘവും വനത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
അതേസമയം, പൊലീസ് സംഘം സുരക്ഷിതരാണെന്നും നാളെ മടങ്ങിയെത്തുമെന്നും പൊലീസ് അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സംഘത്തോടൊപ്പമുണ്ടെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നുമാണ് പൊലീസ് അറിയിക്കുന്നത്.