- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിടപ്പുരോഗിയായ അമ്മയെ കൊലപ്പെടുത്തി മകൻ തൂങ്ങി മരിച്ചു
കോഴിക്കോട്: കിടപ്പുരോഗിയായ അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചു. മുക്കം ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ (ഡ്രൈവർ) പയമ്പ്ര എഴുകളത്തിൽ കെ.എ.ഷിംജു (38), മാതാവ് ശാന്ത (62) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണു ഷിംജുവിനെ താമസിക്കുന്ന വാടകവീടിനു സമീപത്തെ മാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവ് വീട്ടിനുള്ളിൽ മരിച്ച നിലയിലായിരുന്നു.
ശാന്തയും ഷിംജുവും മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്. പക്ഷാഘാതത്തെ തുടർന്നു ശാന്തയ്ക്കു പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയായിരുന്നു. പാചകം ഉൾപ്പെടെ വീട്ടുകാര്യങ്ങളെല്ലാം ചെയ്തിരുന്നത് ഷിംജുവാണ്. രോഗിയായ പിതാവ് അപ്പുക്കുട്ടി കുറച്ചു കാലമായി മകൾ ഷിംനയുടെ കൂടെയാണു താമസം. ജോലിയും പരിചരണവും സാമ്പത്തികപ്രയാസവും ഷിംജുവിനെ ബുദ്ധിമുട്ടിച്ചിട്ടുണ്ടാകുമെന്നാണു പൊലീസ് പറയുന്നത്.
രാത്രിയോടെ ശാന്തയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരിക്കാമെന്നു കരുതുന്നു. ആത്മഹത്യക്കുറിപ്പു കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയ ഷിംജു സമീപവാസികളുമായി സംസാരിച്ചിരുന്നു. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ശാന്തയുടെ മരുമകൻ: ഉണ്ണിക്കൃഷ്ണൻ.



