- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാരാമൺ കൺവെൻഷൻ ഫെബ്രുവരി 11 മുതൽ
തിരുവനന്തപുരം: 129-ാമത് മാരാമൺ കൺവെൻഷൻ ഫെബ്രുവരി 11 മുതൽ 18 വരെ നടക്കും. മാരാമൺ മണപ്പുറത്ത് നടക്കുന്ന കൺവെൻഷൻ 11 ന് ഉച്ചയ്ക്ക് 2.30 ന് മാർത്തോമാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും.
കൺവെൻഷന്റെ ഭാഗമായി ബൈബിൾ ക്ലാസുകൾ, എക്യുമെനിക്കൽ സമ്മേളനം, പ്രത്യേക യോഗങ്ങൾ, മിഷൻ ഫീൾഡ് കൂട്ടായ്മകൾ തുടങ്ങിയവ നടക്കും. മാർത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗസംഘമാണ് മാരാമൺ കൺവെൻഷന് നേതൃത്വം കൊടുക്കുന്നത്. പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വാ, ട്രഷറർ ഡോ. എബി തോമസ് വാരിക്കാട്, ലേഖക സെക്രട്ടറി പ്രൊഫ. എബ്രഹാം പി. മാത്യു, കൺവീനറായ അഡ്വ. ജേക്കബ് ജോൺ, മാനേജിങ് കമ്മിറ്റിയംഗം റ്റിജു എം. ജോർജ് എന്നിവർ പങ്കെടുത്തു.
Next Story



