- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചലിൽ സർക്കാർ ജീവനക്കാരിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി ബന്ധുക്കൾ
കൊല്ലം: അഞ്ചലിൽ സർക്കാർ ജീവനക്കാരിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി ബന്ധുക്കൾ. അഞ്ചൽ സ്വദേശിനി റീനാ ബീവി കഴിഞ്ഞ ദിവസം ആസിഡ് കുടിച്ച് ജീവനൊടുക്കിയിരുന്നു. ഭർത്താവിൽ നിന്നുള്ള പീഡനം സഹിക്കവയ്യാതെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇടമുളക്കൽ പെരുമണ്ണൂരിലെ വെറ്റിനറി സബ്സ് സെന്ററിലെ ഫീൽഡ് അസിസ്റ്റന്റ് ആയിരുന്നു റീന ബീവി. റബറിന് ഉറ ഒഴിക്കുന്ന ആസിഡ് കുടിച്ചാണ് യുവതി ജീവനൊടുക്കിയത്. ഇവർക്ക് ആറ് മാസം മുമ്പ് സ്ട്രോക്ക് സംഭവിച്ചതിനെ തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോയിരുന്നു.
കഴിഞ്ഞ കുറേ നാളുകളായി ഭർത്താവിൽ നിന്നും റീനയ്ക്ക് പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ആരോപണം. ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിട്ടിരുന്നതായി റീന പരാതി പറഞ്ഞിരുന്നതായി സഹോദരൻ പറയുന്നു. അഞ്ചൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു.



