കൊല്ലം: കൊട്ടിയത്ത് വൻ കഞ്ചാവ് വേട്ട. കൊല്ലം കൊട്ടിയം തഴുത്തലയിൽ നിന്ന് 21 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ നാല് പ്രതികളെ പൊലീസ് പിടികൂടി. കൊല്ലം ഡാൻസാഫ് ടീമും കൊട്ടിയം പൊലീസും ചേർന്ന് പ്രതികളെ പിടികൂടിയത്.