- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട് നിർമ്മിച്ചത് അൻപോട് കൺമണി സിനിമയുടെ ഷൂട്ടിങ്ങിനായി; പൂർത്തിയായ ശേഷം വീട് നിർദ്ധന കുടുംബത്തിന് കൈമാറി അണിയറ പ്രവർത്തകർ
കണ്ണൂർ: മലയാള സിനിമാചരിത്രത്തിൽ ആദ്യമായി സിനിമാചിത്രീകരണത്തിന് വേണ്ടി പുതിയ ഒരു വീട് യഥാർത്ഥത്തിൽ നിർമ്മിച്ചു ഷൂട്ടിങിനു ശേഷം തലചായ്ക്കാനിടമില്ലാത്ത നിർധനകുടുംബത്തിന് കൈമാറി അണിയറ പ്രവർത്തകർ. ഷൂട്ടിങിനായി സെറ്റിടാതെ
യഥാർത്ഥ വീടു നിർമ്മിക്കുകയും, രണ്ടുമാസം നീണ്ട ചിത്രീകരണത്തിനുശേഷം അർഹതപ്പെട്ട ഒരു കുടുംബത്തിന് ആ വീട് കൈമാറി സോഷ്യൽമീഡിയയിലും കൈയടി നേടിയിരിക്കുകയാണ് ചലച്ചിത്ര പ്രവർത്തകർ.
ക്രിയേറ്റീവ് ഫിഷി'ന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിച്ച്, ലിജു തോമസ് സംവിധാനം ചെയ്യുന്ന, 'അൻപോട് കൺമണി'എന്ന ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരിയിൽ പൂർത്തിയായതിനു ശേഷം, ആ വീടിന്റെ താക്കോൽദാന കർമം, ചലച്ചിത്ര താരം സുരേഷ്ഗോപി നിർവഹിച്ചു.
സാധാരണ, കോടികൾ ചെലവിട്ട് സെറ്റ് വർക്ക് ചെയ്യുന്നതിന് പകരം, വീടില്ലാത്ത ഒരു കുടുംബത്തിന് പുതിയൊരു വീട് നിർമ്മിച്ച് അവിടെവച്ച് ഷൂട്ടിങ് നടത്തിയശേഷം ആ വീട് കൈമാറിയതോടെ മലയാള സിനിമയിൽ അനുകരണീയമായ നല്ലൊരു മാതൃകയ്ക്കുംകൂടി തുടക്കമിടുകയാണ്, 'അൻപോട് കൺമണി' എന്ന സിനിമാപ്രവർത്തകർ. കേരളീയമാതൃകയിൽ നിർമ്മിച്ച അതിമനോഹരമായ വീടാണ് കുടുംബത്തിന് കൈമാറിയത്.