കൽപ്പറ്റ: കേണിച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൂതാടിയിൽ 60കാരൻ തൊഴുത്തിനു പിറകിലെ കുഴിയിൽ വീണ് മരിച്ചു. പൂതാടി മണ്ഡപത്തിൽ പുഷ്പാംഗദൻ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.

തൊഴുത്തിൽ ശുചീകരണ ജോലി നടത്തുന്നതിനിടെ അപസ്മാരം ഉണ്ടായ ഇദ്ദേഹം കുഴിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം സുൽത്താൻബത്തേരി ഗവൺമെന്റ് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.