തൊടുപുഴ: ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഹോസ്റ്റൽ വാർഡൻ പൊലീസ് കസ്റ്റഡിയിൽ. തൊടുപുഴയ്ക്കു സമീപമുള്ള പഞ്ചായത്തിലെ പ്രീമെട്രിക് ട്രൈബൽ ബോയ്സ് ഹോസ്റ്റലിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന അഞ്ച് ആൺകുട്ടികളാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്.

സംഭവത്തിൽ ഹോസ്റ്റൽ വാർഡൻ കരുനാഗപ്പള്ളി സ്വദേശി രാജീവിനെ (40) ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൗൺസിലിംഗിനിടയിലാണ് കുട്ടികൾ പീഡനവിവരം പുറത്തു പറഞ്ഞത്.