- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ മേഖലയിൽ വായ്പാ പലിശ നിരക്ക് കൂട്ടി
തിരുവനന്തപുരം: സഹകരണ മേഖലയിൽ നിലവിലുള്ള വായ്പാ പലിശ നിരക്ക് വർധിപ്പിച്ചു. പ്രാഥമിക, കാർഷിക വായ്പാ സഹകരണ സംഘങ്ങളും ബാങ്കുകളും നൽകുന്ന വിവിധ വായ്പകളുടെ നിരക്കിലാണ് മാറ്റം. ഭവന നിർമ്മാണ വായ്പ മൂന്നുലക്ഷം രൂപ വരെ 9.50 ശതമാനമായി ഉയർത്തി. മൂന്നുലക്ഷത്തിന് മുകളിൽ 10.50 ശതമാനമാണ് പലിശ നിരക്ക്.
കാർഷിക/കാർഷിക അനുബന്ധ മേഖലക്കുള്ള വായ്പാ പലിശ നിരക്കിൽ മാറ്റമില്ല. വിവാഹ വായ്പ -10.50 ശതമാനം, ചികിത്സാ വായ്പ -11.25, വീട് അറ്റകുറ്റപ്പണി വായ്പ (രണ്ട് ലക്ഷം രൂപ വരെ) 10, വീട് അറ്റകുറ്റപണി വായ്പ (രണ്ട് ലക്ഷം രൂപക്ക് മുകളിൽ) -11, കൺസ്യൂമർ വായ്പ -12, വിദേശ ജോലിക്ക് പോകുന്നതിനുള്ള വായ്പ -12, വാഹന വായ്പ -11, ഓവർ ഡ്രാഫ്റ്റ് -12.25 ശതമാനം എന്നിങ്ങനെയാണ് പുതുക്കിയ പലിശ നിരക്ക്.
Next Story