- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസ്പ്ലാന്റ് ഓപ്പറേറ്ററെ പ്ലാന്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
അമ്പലപ്പുഴ: ഐസ്പ്ലാന്റ് ഓപ്പറേറ്ററെ പ്ലാന്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരുമാടി ഭജനമഠം വാഴേക്കളം മാത്യു വർഗീസ് (മാത്തുക്കുട്ടി-66) ആണ് മരിച്ചത്. പ്ലാന്റിനുള്ളിലെ പടിയിൽനിന്നു വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്പലപ്പുഴ വളഞ്ഞവഴിയിലെ ഐസ്പ്ലാന്റിൽ ബുധനാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം.
വിവരമറിഞ്ഞെത്തിയ അമ്പലപ്പുഴ പൊലീസ് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കുമാറ്റി. വ്യാഴാഴ്ച പോസ്റ്റുമോർട്ടം നടത്തിയ ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകു.
മറ്റൊരു പ്ലാന്റിലെ ജീവനക്കാരനായ മാത്തുക്കുട്ടി പകരക്കാരനായാണ് ബുധനാഴ്ച വളഞ്ഞവഴിയിലെ പ്ലാന്റിൽ ജോലിക്കെത്തിയത്. ഭാര്യ: ലൈലമ്മ. മക്കൾ: ജൈനത്ത്, ജൈനമ്മ.
Next Story



