- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 44കാരനായ പ്രതിക്ക് 53 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും
തൊടുപുഴ: സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 53 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. കാരിക്കോട് തെക്കുംഭാഗം പുറമാടം വീട്ടിൽ അജിയെ(44)ആണ് തൊടുപുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി നിക്സൺ എം.ജോസഫ് ശിക്ഷിച്ചത്. 14കാരിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. 2016 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.
പെൺകുട്ടിയുടെ ശാരീരിക മാറ്റം കണ്ട് സംശയം തോന്നിയ അദ്ധ്യാപകർ സ്‌കൂളിൽവെച്ച് നടത്തിയ മെഡിക്കൽ പരിശോധനയിലാണ് പെൺകുട്ടി ആറുമാസം ഗർഭിണിയാണെന്ന് വ്യക്തമായത്. തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനെയും പൊലീസിനെയും വിവരം അറിയിക്കുക ആയിരുന്നു. വിവിധവകുപ്പുകൾ ഉൾപ്പെടുത്തിയുള്ള ശിക്ഷ ഒരേകാലയളവിൽ അനുഭവിച്ചാൽ മതി. 38 വർഷമാണ് തടവ് അനുഭവിക്കേണ്ടത്. പിഴത്തുക അടച്ചില്ലെങ്കിൽ 200 ദിവസംകൂടി ശിക്ഷ നീളും.
പെൺകുട്ടിയുടെ പുനരധിവാസത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോട് കോടതി നിർദേശിച്ചു. കാഞ്ഞാർ സിഐ. ആയിരുന്ന മാത്യു ജോർജാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രേസിസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.



