- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; യുവതിക്ക് 9.5 വർഷം കഠിനതടവ്
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനു ഇരയാക്കിയ സംഭവത്തിൽ യുവതിക്ക് ഒൻപതര വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അരുവിക്കുഴി മുരിക്കറ കൃപാലയത്തിൽ സന്ധ്യ(31)യെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ്കുമാർ ശിക്ഷിച്ചത്. നാലു ദിവസം മുൻപ് മറ്റൊരു കേസിലും ഇതേ കോടതി സന്ധ്യയ്ക്ക് 13 വർഷം കഠിന തടവും 50,000രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.
2016 ലാണ് സംഭവം. പെൺകുട്ടി കുളിക്കുന്ന ദൃശ്യങ്ങൾ കുട്ടിയറിയാതെ ഫോണിൽ പകർത്തിയ സന്ധ്യ കുട്ടിയെ ആ വീഡിയോ കാണിക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തുകയും ചെയ്തു. കൂടാതെ കുട്ടിയുടെ കഴുത്തിൽ കിടന്ന സ്വർണ മാല തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് കുട്ടിയെ സ്കൂളിനു മുന്നിൽ നിന്ന് കൊണ്ടുപോയി അരുവിക്കുഴിയിലെ വീട്ടിലെത്തിച്ച് മദ്യം നൽകി പീഡിപ്പച്ചെന്നുമാണ് കേസ്.
സന്ധ്യയുടെ ഭർത്താവ് അജിത്തും പ്രതിപ്പട്ടികയിലുണ്ടായിരുന്നു. വിചാരണയ്ക്കിടെ ഇയാൾ മരിച്ചു. സമാനമായ മറ്റൊരു കേസിൽ ആലപ്പുഴ ജില്ലാ കോടതിയും സന്ധ്യയെ ശിക്ഷിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ.ഡി.ആർ.പ്രമോദ് ഹാജരായി.



