ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 15 രൂപയാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് ഇന്നു മുതൽ നിലവിൽ വരും. അതേസമയം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. കേന്ദ്ര ബജറ്റ് ഇന്നു അവതരിപ്പിക്കാനിരിക്കെയാണ് വാണിജ്യ സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികൾ വർധിപ്പിച്ചത്.

നവംബറിൽ വാണിജ്യാവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിന്റെ വില 57.50 രൂപ കുറച്ചിരുന്നു. അതിനു മുൻപ് രണ്ടു മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് 304 രൂപയാണ് കമ്പനികൾ വർധിപ്പിച്ചത്.