- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബൂദാബിയിൽനിന്നും കരിപ്പുർ വിമാനത്താവളത്തിൽ വന്നിറങ്ങിയ കോഴിക്കോട് കുന്നമംഗലം സ്വദേശിനിയിൽ നിന്ന് പിടിച്ചെടുത്തത് 1.34 കിലോ സ്വർണം; കരിപ്പൂരിൽ 80 ലക്ഷത്തിന്റെ സ്വർണം പിടികൂടി; ഷമീറ അകത്ത്
കോഴിക്കോട്: കരിപ്പൂരിൽ 80 ലക്ഷത്തിന്റെ സ്വർണം പിടികൂടി. അബൂദാബിയിൽനിന്നും കരിപ്പുർ വിമാനത്താവളത്തിൽ വന്നിറങ്ങിയ കോഴിക്കോട് കുന്നമംഗലം സ്വദേശിനിയിൽനിന്നാണ് 1.34 കിലോ സ്വർണം പൊലീസ് പിടികൂടിയത്.
യാത്രക്കാരിയായ ഷമീറ(45)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷമീറയിൽനിന്നും സ്വർണം സ്വീകരിക്കാൻ വിമാനത്താവളത്തിനുപുറത്ത് കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങളായ കുന്നമംഗലം സ്വദേശികളായ റിഷാദ് (38), ജംഷീർ (35) എത്തിയിരുന്നു. ഇവരാണ് ആദ്യം പൊലീസിന്റെ വലയിലാവുന്നത്. ശേഷം ഷമീറയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Next Story



