വയനാട്: വയനാടിൽ കടുവാ ഭീതി ഉയരുന്നില്ല. പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം. പുൽപ്പള്ളി താന്നിത്തെരുവിലും കടുവയെത്തിയെന്നും വളർത്തുമൃഗത്തെ ആക്രമിച്ചു കൊന്നുവെന്നും നാട്ടുകാർ പറഞ്ഞു. താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെയാണ് കടുവ കടിച്ചുകൊന്നത്.

പുലർച്ചെ നാലരയോടെയാണ് തൊഴുത്തിന്റെ പിറകിൽ കെട്ടിയ കിടാവിനെ കടുവ ആക്രമിച്ചത്. പശുക്കിടാവിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ ലൈറ്റ് തെളിച്ച് ഒച്ച വെച്ചതിനെ തുടർന്നാണ് കടുവ പിന്മാറിയത്. കിടാവിനെ ഉപേക്ഷിച്ച് കൃഷിയിടത്തിലേക്ക് ഓടി മറയുകയായിരുന്നു. ഈ മേഖലയിൽ കടുവ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.