പുത്തൻകുരിശ്: ട്വന്റി20 അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ പി.വി.ശ്രീനിജിൻ എംഎൽഎയുടെ പരാതിയിൽ പുത്തൻകുരിശ് പൊലീസ് കേസെടുത്തു. കോലഞ്ചേരിയിൽ കഴിഞ്ഞ 21ന് നടന്ന ട്വന്റി20 സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ ജാതീയമായും വംശീയമായും അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് കേസ്. എംഎൽഎയുടെ പരാതിയിൽ പൊലീസ് നിയമോപദേശം തേടിയിരുന്നു.

അന്നു വിദ്വേഷ പ്രസംഗം നടത്തിയെന്ന കിങ്ങിണിമറ്റം സ്വദേശിയുടെ പരാതിയിൽ കഴിഞ്ഞ ആഴ്ച പൊലീസ് മറ്റൊരു കേസും എടുത്തിരുന്നു. ജാതി അധിക്ഷേപത്തിന്റെ പേരിൽ സാബു എം.ജേക്കബിനെതിരെ ശ്രീനിജിൻ മുൻപും പരാതിപ്പെട്ടിട്ടുണ്ട്.