തൃശ്ശൂർ: മാഹിയിൽ നിന്നും കാറിൽ കടത്തികൊണ്ടുവന്ന 72 ലിറ്റർ വിദേശമദ്യം പിടികൂടി. സ്ത്രീയടക്കം രണ്ടു പേർ അറസ്റ്റിൽ. എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ കോഴിക്കോട് സ്വദേശികളായ മലാപ്പറമ്പ് പാറപ്പുറത്ത് വീട്ടിൽ ഡാനിയൽ (40), കുറ്റിച്ചിറ സ്വദേശിനി വലിയകത്ത് വീട്ടിൽ സാഹിന (45) എന്നിവരാണ് അറസ്റ്റിലായത്.

മദ്യം കടത്താൻ ഉപയോഗിച്ച കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ കൊടകര പാലത്തിന് സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്. കാറിന്റെ ഡിക്കിയിൽ എട്ട് പെട്ടികളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. എക്‌സൈസ് ഇരിങ്ങാലക്കുട റേഞ്ച് എസ്‌ഐ. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടികൂടിയത്.