- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തിന്നാൻ വല്ലതും ഉണ്ടെങ്കിലെ പാചകത്തിൽ കാര്യമുള്ളു; വെറും വാചക മേള'
തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ കടുത്ത വിമർശനവുമായി മുൻ ധനമന്ത്രി ഡോ.ടിഎം തോമസ് ഐസക്ക്. കേന്ദ്രസർക്കാരിന്റേത് ജനവിരുദ്ധ ബജറ്റാണെന്നും പുതിയ പദ്ധതികളൊന്നുമില്ലാത്ത വെറും വാചക മേളയാണ് ബജറ്റെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി. തിന്നാൻ വല്ലതും ഉണ്ടെങ്കിലെ പാചകത്തിൽ കാര്യമുള്ളുവെന്നും തോമസ് ഐസക്ക് പരിഹസിച്ചു.
കേരളത്തോട് ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. കേരളത്തിന്റെ ബജറ്റിൽ ഓരോ രൂപ ചെലവാക്കുമ്പോഴും 14ശതമാനം മാത്രമേ പലിശയുള്ളു. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ നിലയെന്താണെന്ന് ഇവിടെയുള്ള ചില വിദ്വാന്മാർ പറയണം. ഈ വർഷം ധനക്കമ്മി 5.1ശതമാനം മാത്രമേ ഉണ്ടാകു. വെട്ടിക്കുറവ് കഴിയുമ്പോൾ രണ്ട് ശതമാനം മാത്രമേ ഉണ്ടാകു.
എന്നിട്ടും കേരളത്തിന് മേൽ കേന്ദ്രം കുതിര കേറാൻ വരുകയാണ്. കേന്ദ്രത്തിന്റേത് ഇരട്ടത്താപ്പാണ്. കേരളത്തെ തകർക്കാൻ ഉള്ള നീക്കം. കേന്ദ്ര ബജറ്റും വരാൻ പോകുന്ന സംസ്ഥാന ബജറ്റും താരതമ്യം ചെയ്ത് ചർച്ച ചെയ്യണം.
കാർഷിക മേഖലയെ ഉണർത്താനോ, വ്യവസായ മേഖലയുടെ വളർച്ചക്ക് പദ്ധതി ഇല്ല. ചില വ്യവസായികൾക്ക് എല്ലാവിധ സഹായവും ചെയ്യുന്നു. എന്നാൽ, അവർ രാജ്യത്ത് നിക്ഷേപിക്കുന്നില്ല. വരുമാനം കുറയുന്നതുകൊണ്ട് ഡിമാൻഡ് കുറയുന്ന കാഴ്ചയാണ് രാജ്യത്ത്.മോദി സർക്കാരിന്റേത് തലതിരിഞ്ഞ നയമാണ്. മോദിക്ക് മുമ്പുള്ള പത്തു വർഷം വളർച്ച വേഗത്തിലായിരുന്നു.
ഇതുപോലെ സമ്പദ്ഘടനയെ വെച്ച് തോന്ന്യവാസം കാണിച്ചിട്ടുള്ള വെറെ ഏത് പ്രധാനമന്ത്രിയുണ്ടെന്നും നാഗ്പൂരിലുള്ളവർ പറയുന്നത് അനുസരിച്ച കാര്യങ്ങൾ കുളമാക്കുന്നുവെന്നും എന്നിട്ടാണ് അമൃത് കാലം എന്ന് പറയുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു. മോദി വന്നപ്പോൾ നെഗറ്റീവ് ആയിരുന്നു പലിശനിരക്ക് എന്തടിസ്ഥാനത്തിലാണ് ആ കാലത്ത് റിപ്പോ നിരക്ക് വർധിപ്പിച്ചത്?. ഇതിൽ എന്ത് യുക്തിയാണുള്ളത്? ജനവിരുദ്ധ ബജറ്റാണിതെന്നും തോമസ് ഐസക്ക് ആരോപിച്ചു.