- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് ടാർ ചെയ്യുന്നതിനെ ചൊല്ലി തർക്കം; അയൽവാസിയെ വെട്ടി യുവാവ്
തൃശൂർ: വഴി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. ചാലക്കുടി ഐക്യു റോഡിൽ രാജേഷിനാണ് വെട്ടേറ്റത്. അയൽവാസിയായ സിഎൽ ആന്റോയുമായി ഉണ്ടായ തർക്കത്തിനിടെയാണ് രാജേഷ് ആക്രമണത്തിനിരയായത്. ഇറിഗേഷൻ ക്വാട്ടേഴ്സ് നിർമ്മിക്കുന്നതിനായി, സമീപത്തെ റോഡ് ടാർ ചെയ്യുന്നത് ആന്റോ എതിർത്തിരുന്നു. ഇത് തടയുന്നതിനായി ടാർ ചെയ്യുന്ന റോഡിൽ ആന്റോയുടെ കാർ നിർത്തിയിട്ടു.
കാർ മാറ്റുന്നതിനായി രാജേഷ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ അതിനു തയ്യാറായില്ല. ഇതോടെ കാർ മാറ്റുന്നതിനായി രാജേഷും സുഹൃത്തുക്കളും ശ്രമിച്ചു. തുടർന്നുണ്ടായ വാക്കു തർക്കം സംഘർത്തിൽ കലാശിക്കുകയും വാക്കത്തി ഉപയോഗിച്ച് മദ്ധ്യവയസ്കനെ ആന്റോ വെട്ടുകയുമായിരുന്നു. പരിക്കേറ്റ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story