- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോസ്റ്റ് ഓഫീസ് വഴി പാർസലായി കഞ്ചാവ് കടത്തി; ഫിറ്റ്നസ് സെന്ററിന്റെ മറവിൽ ലഹരി വിൽപ്പന; ആലപ്പുഴ സ്വദേശിയായ ട്രെയിനർ പിടിയിൽ
തൃശൂർ: പോസ്റ്റ് ഓഫീസ് വഴി പാർസലായി കഞ്ചാവ് കടത്തുകയും ഫിറ്റ്നസ് സെന്ററിന്റെ മറവിൽ ലഹരി വിൽപ്പന നടത്തുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ഫിറ്റ്നസ് സെന്ററിലെ ട്രെയിനറായ ആലപ്പുഴ സ്വദേശി ആദർശ് ആണ് അറസ്റ്റിലായത്.
തൃശൂർ എക്‌സൈസ് സർക്കിൾ ഓഫീസിന് കീഴിലുള്ള കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 4.7 കിലോഗ്രാം കഞ്ചാവും പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്‌ക്കൊടുവിലായിരുന്നു അറസ്റ്റ്.
തൃശൂർ ചെമ്പൂക്കാവിലെ പോസ്റ്റ് ഓഫീസ് വഴിയാണ് കഞ്ചാവ് കടത്തിയത്. ഇതിന് മുമ്പ് മൂന്നുതവണ ഇതേ പോസ്റ്റ് ഓഫീസ് വഴി ലഹരിക്കടത്ത് നടത്തിയിരുന്നതായി കസ്റ്റംസ് അധികൃതർ പറയുന്നു. ഇതേരീതിയിൽ കഞ്ചാവ് കടത്തിയതിന് ഇതേ ഫിറ്റ്നസ് കേന്ദ്രത്തിന്റെ ഉടമ നെടുപുഴ വാകയിൽ വീട്ടിൽ വിഷ്ണു കസ്റ്റംസിന്റെ പിടിയിലായിരുന്നു. അയ്യന്തോളിലെ പോസ്റ്റോഫീസ് വഴിയാണ് അന്ന് കഞ്ചാവ് കടത്തിയത്.
ഡോക്ടർമാർ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രമുഖരായിരുന്നു ഇടപാടുകാർ. ഈ സംഭവത്തിൽ രണ്ടുമാസം ജയിലിൽകിടന്ന വിഷ്ണു ജാമ്യം കിട്ടിയശേഷം കഞ്ചാവ് കടത്ത് പുനരാരംഭിക്കുകയായിരുന്നു. ഷില്ലേങ്ങിൽ നിന്നുള്ള വീര്യം കൂടിയ കഞ്ചാവാണ് പിടികൂടിയത്. കിലോഗ്രാമിന് ഒരുലക്ഷത്തിലേറെ രൂപയാണ് ഇതിന്റെ വില.