പാലക്കാട്: ശുചിമുറിയിൽ ഒളിക്യാമറ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കഞ്ചിക്കോട് സ്വദേശി ഡി.ആരോഗ്യസ്വാമിയെ (28) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീടിനു സമീപത്തുള്ള 13 മുതൽ 15 വയസ്സുവരെയുള്ള പെൺകുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വിഡിയോകളുമാണ് ഇയാൾ ഒളിക്യാമറയിൽ പകർത്തിയത്.

സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറിലാണ് പെൺകുട്ടികളുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഫോട്ടോയെടുത്തശേഷം പശ്ചാത്തലം മുഴുവൻ എഡിറ്റ് ചെയ്ത് മാറ്റിയശേഷം പെൺകുട്ടികൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് വ്യാജ ഫോൺ നമ്പറുകൾ ഉപയോഗിച്ച് രാത്രിയിൽ പെൺകുട്ടികളെ വീഡിയോ കാൾ ചെയ്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.