തൃശൂർ: പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എസ്‌ഐ റാങ്കുള്ള കൺട്രോൾ റൂം ഡ്രൈവർ മേത്തല എൽത്തുരുത്ത് സ്വദേശി രാജുവാണ്(55) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. കൊടുങ്ങല്ലൂരിലെ വീട്ടിനുള്ളിലാണ് രാജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവസ്ഥലത്തെത്തി പൊലീസ് പരിശോധന നടത്തി. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.