ന്യൂഡൽഹി: രാജ്യസഭ ഉപാധ്യക്ഷന്മാരുടെ പാനൽ പുനഃസംഘടിപ്പിച്ച് അധ്യക്ഷൻ ജഗ്ദീപ് ധൻകർ. പുതിയ പാനലിൽ നാല് വനിതകൾ ഉൾപ്പെടെ എട്ട് അംഗങ്ങളാണുള്ളത്. അധ്യക്ഷന്റെ അഭാവത്തിൽ സഭ നടപടികൾ നിർവഹിക്കേണ്ട ഉത്തരവാദിത്വം പാനൽ അംഗങ്ങൾക്കാണ്.

വ്യാഴാഴ്ചയാണ് പാനൽ പുനഃസംഘടന നടത്തിയത്. വനിതകൾക്ക് തുല്യ പ്രാതിനിധ്യം നൽക്കാനായിരുന്നു അഴിച്ചു പണി. നിലവിൽ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ എട്ട് പേരാണ് പാനലിൽ ഇടം നേടിയത്.

റമിലാബെൻ ബേച്ചാർഭായ് ബാര, സീമ ദ്വിവേദി, അമീ യാജ്നിക്, മൗസം നൂർ, കനകമേഡല രവീന്ദ്ര കുമാർ, പ്രഭാകർ റെഡ്ഡി വെമിറെഡ്ഡി, മനോജ് കുമാർ ഝാ, ഡി.പി. വാട്സ് എന്നിവരാണ് പുതുതായി നിയമിക്കപ്പെട്ട രാജ്യസഭ ഉപാധ്യക്ഷന്മാർ.