- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു; ശ്രീവല്ലിപുത്തൂർ സ്വദേശിനിയായ പെൺകുട്ടി ഗർഭിണിയായി; 27-കാരൻ അറസ്റ്റിൽ
ഇടുക്കി: മൂന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കെ.ഡി.എച്ച്.പി. കമ്പനി കടലാർ എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിൽ എൽ. രതീഷിനെയാണ് (27) മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട് ശ്രീവല്ലിപുത്തൂർ സ്വദേശിനിയായ പെൺകുട്ടിയെ മാതാപിതാക്കളുടെ അറിവോടെയാണ് ഇയാൾ വിവാഹം ചെയ്തത്. വയറുവേദനയെ തുടർന്ന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.
Next Story