തൃശൂർ: കരുവന്നൂർ പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചിറക്കൽ സ്വദേശി കരോട്ട് വീട്ടിൽ ട്രൈസ്സി വർഗ്ഗീസ് (28) ആണ് മരിച്ചത്. ആയുർവേദ ഡോക്ടറാണ്.

ഇന്ന് ഉച്ചയ്ക്ക് 12.30 മണിയോടെയാണ് യുവതി പുഴയിൽ ചാടിയത്. കരുവന്നൂർ പാലത്തിലേക്ക് നടന്നുവന്ന യുവതി പാലത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോൾ താഴേക്ക് ചാടുകയായിരുന്നു. ദൃക്‌സാക്ഷികളാണ് വിവരം പൊലീസിലും ഫയർ ഫോഴ്‌സിനും അറിയിച്ചത്. പിന്നാലെ തെരച്ചിൽ ആരംഭിക്കുകയായിരുന്നു.