- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു; വാനിന് മുന്നിൽപ്പെട്ട വഴിയാത്രക്കാരന് ദാരുണാന്ത്യം
കോഴിക്കോട്: കൂടരഞ്ഞി മരംഞ്ചാട്ടിയിൽ മർകസ്സ് ഓർഫനേജിന് സമീപം പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞ് വഴിയാത്രക്കാരന് ദാരുണാന്ത്യം. വാനിന് മുന്നിൽപ്പെട്ട കാക്കിരി മൊയ്ദീൻ (68) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.
കക്കാടംപൊയിൽ ഭാഗത്തുനിന്ന് മരം കയറ്റി വരുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. പിക്കപ്പ് വാനിൽ അമിതഭാരം കയറ്റിയിരുന്നുവെന്നാണ് വിവരം. ഡ്രൈവർ മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പിക്കപ്പ് വാൻ ഇടിച്ച് മൂന്ന് കാറുകളും ഭാഗികമായി തകർന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Next Story